അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ രണ്ടു മത്സ്യബന്ധനവള്ളങ്ങൾ കൂട്ടിയിടിച്ചു. ഒരു തൊഴിലാളിക്കു പരിക്ക്. ഇന്നലെ രാവിലെ തോട്ടപ്പള്ളി പടിഞ്ഞാറ് വല കോരുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളങ്ങൾ കൂട്ടിയിടിച്ചത്.
ആണ്ടിയാർ ദീപം, അറയ്ക്കൽ എന്നീ വീഞ്ച് വള്ളങ്ങളാണ് കൂട്ടിയിടിച്ചത്. ഇതിൽ ആണ്ടിയാർ ദീപം എന്ന വള്ളത്തിലെ തൊഴിലാളിയായ പൊള്ളേത്തൈ സ്വദേശി ജോയി(58)യുടെ തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു വള്ളത്തിനും തകരാറ് സംഭവിച്ചു.